നെടുമങ്ങാട്: നഗരസഭയിലെ ഹരിത കർമസേനയുടെ പ്രവർത്തനം കൂടുതൽ സുതാര്യവും കാര്യക്ഷമവും ആക്കുന്നതിനു വേണ്ടി ഹരിത കർമസേനാംഗങ്ങൾക്ക് ഇ-പോസ് മെഷീനുകൾ വിതരണം ചെയ്തു. സംസ്ഥാനത്ത് ആദ്യമായാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എക്സിക്യൂട്ടീവ് ഡയറക്ടർ ബിനു ഫ്രാൻസിസ് വിതരണോദ്ഘാടനം നിർവഹിച്ചു.
നഗരസഭാ ചെയർപേഴ്സൺ അഡ്വ.ആർ ജയദേവൻ അധ്യക്ഷനായി. നെടുമങ്ങാട് കാനറ ബാങ്കാണ് ഇ-പോസ് മെഷീനുകൾ സ്പോൺസർ ചെയ്ത് സൗജന്യമായി നൽകിയത്. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം. ശ്രീകേശ്, സി. സാബു, എസ്. സബീന ബീവി, വാർഡ് കൗൺസിൽ ജെ. കൃഷ്ണകുമാർ, കൗൺസിലർമാരായ ടി. അർജുനൻ, സി.എസ്. ശ്രീജ, എം.എസ്. ബിനു, ടി. ലളിത, എ.യു. അസീല ബീവി, ആർ. കുമാർ, ഘനശ്യാം പങ്കജ്, എഫ്. ജിജിമോൾ എന്നിവർ പ്രസംഗിച്ചു. ആരോഗ്യകാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ എസ്.എസ്. ബിജു സ്വാഗതവും ക്ലീൻസിറ്റി മാനേജർ എം.ആർ. റാംകുമാർ നന്ദിയും പറഞ്ഞു.